ഡാർജീലിംഗ്!

14500

5 ദിവസം


ഇന്ത്യയിലെ ഏറ്റവും മികച്ച ഹിൽ സ്റ്റേഷനുകൾ ആയ ഡാർജീലിംഗ്,ഗാങ്ങ്ടോക് എന്നിവിടങ്ങളിലേക്ക് ഒരു അവിസ്മരണീയ യാത്ര. ഒരു ക്യാൻവാസിൽ വരച്ചു ചേർത്തതുപോലെ ഡാർജീലിങ്ങിന്റെ പശ്ചാതലത്തിൽ വരുന്ന മഞ്ഞു മലകൾ (എവറസ്റ്റ് പർവ്വതവും കാഞ്ചൻജംഗയും ഉൾപ്പടെ) തീർക്കുന്ന മായിക കാഴ്ചകൾ ഡാർജീലിങ്ങിനെ ലോകത്തിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാക്കുന്നു. ലോകത്തെ ഏറ്റവും വില കൂടിയ തേയില ഉത്പാദിക്കുന്ന ഇവിടുത്തെ തേയില തോട്ടങ്ങൾ നിറഞ്ഞ പച്ചക്കുന്നുകളും കൊളോണിയൽ ഭരണകാലത്തിന്റെ പ്രതാപവും അലങ്കരിക്കുന്ന ഡാർജീലിങ് കാഴ്ചകളിൽ നിന്ന് മടങ്ങി പോരുന്ന ദുഃഖം മനസ്സിൽ വേരുറക്കും മുൻപ് തന്നെ ഗാങ്ടോക്ക് എന്ന വിസ്മയത്തിലേക്ക് ഉള്ള വഴികൾ പോലും നമ്മളെ അദ്‌ഭുതപ്പെടുത്തുവാൻ തുടങ്ങും. ബുദ്ധ വിഹാരങ്ങളും,ബുദ്ധ സംസ്കാരത്തോടു ഇഴ ചേർന്ന് നിൽക്കുന്ന ജീവിത ശൈലിയും, ഇന്ത്യ-ചൈന അതിർത്തിയായ പ്രശസ്തമായ നാഥുല ചുരവും അതിമനോഹരമായ ഈ നാടിന്റെ പ്രത്യേകതകൾ ആണ്. പൂക്കളുടെ താഴ്വര എന്ന് അറിയപ്പെടുന്ന യുംതങ് വാലിയിൽ അണിയിച്ചൊരുക്കിയ യാക്കിനെ കാണുന്ന ആരിലും അതീന്ദ്രിയം ആയ പ്രതീതി ഉളവാക്കും.ദിനം 1

ഡാർജീലിങ് ഹോട്ടലിലേക്ക്.ബ്രിട്ടീഷുകാരുടെ വേനൽക്കാല വസതി ആരുന്ന ഡാർജീലിങ് , സമുദ്ര നിരപ്പിൽ നിന്ന് 6710 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. ലോകത്തെ ഏറ്റവും വില കൂടിയ തേയില ഉത്പ്പാദിക്കുന്നതു ഇവിടുത്തെ മലകളിലാണ്. ആദ്യ ദിവസം ഡാർജീലിങ് മാർക്കറ്റും പ്രശസ്തമായ മാള് റോഡും കാണുന്നു.

ദിനം 2

അതിരാവിലെ 4 മണിക്ക് പ്രശസ്തമായ Tiger Hill -ലേക്ക്, തുടങ്ങുന്നു. 8000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ മലയിൽ മഞ്ഞ് മൂടിക്കിടക്കുന്ന ഹിമാലയൻ ഗിരിശൃങ്ഗങ്ങളിലെ അതി മനോഹരമായ സൂര്യോദയം കാണാനാവും. തിരികെ വരുന്ന വഴിക്കു പ്രശസ്ത ബുദ്ധ ആശ്രമം ആയ ഘൂമ്‌ , ബാറ്റാസിയ ലൂപ്പ്, പീസ് മെമ്മോറിയൽ എന്നിവ കണ്ടതിനു ശേഷം ഹോട്ടലിലേക്ക് മടക്കം.പ്രഭാത ഭക്ഷണത്തിനു ശേഷം ഡാർജിലിംഗിൽ മറ്റു പ്രശസ്ത സ്ഥലങ്ങൾ സന്ദർശിക്കുന്നു.

ദിനം 3

ഡാർജിലിംഗിൽ നിന്ന് പ്രഭാത ഭക്ഷണത്തിനു ശേഷം ഗാങ്ടോക്കിലേക്ക്. ഈ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ നിറഞ്ഞ ഈ പട്ടണം അടുത്തറിയാൻ വേണ്ടി ഗാങ്ടോക്ക് ഹോട്ടലിൽ എത്തിയ ശേഷം ഇറങ്ങുന്നു. ദോ ദ്രുൾ സ്‌തൂപം, ഏഞ്ചെയ് ആശ്രമം, ഹാൻഡിക്രഫ്ട് സെന്റർ, ഹുർഹുറേ ദാരാ,റോപ്പ്‌വേ എന്നിവിടങ്ങളിൽ പോയതിനു ശേഷം ഗാങ്ടോക്കിലേക്ക്.

ദിനം 4

മഞ്ഞ് മലകളുടെ മടിത്തട്ടിലെ തടാകമായ ചാങ്കു തടാകം,ബാബ ഹർഭജൻ മന്ദിർ,നാഥു ലാ ചുരം , എന്നിവിടങ്ങൾ സന്ദർശിച്ചതിനു ശേഷം തിരികെ ഗാങ്ടോക്കിലേക്ക്.

ദിനം 5

തിരികെ നാട്ടിലേക്ക്.

 • ടൂർ ഉടനീളം 3 സ്റ്റാർ ഹോട്ടലിൽ താമസവും , ബ്രേക്ഫാസ്റ്റും.
 • യാത്ര പരിപാടിയിൽ പറഞ്ഞിരിക്കുന്ന സ്ഥലങ്ങളിലേക്കും തിരികെ ഹോട്ടലിലേക്കും ഉള്ള യാത്ര.
 • എല്ലാ എൻട്രൻസ് ഫീസുകളും
 • നിബന്ധനകൾ ബാധകം
 • ഉൾപ്പെടുന്ന സേവനങ്ങളിൽ പരാമർശിച്ചിട്ടില്ലാത്ത എല്ലാ വിധ ചിലവുകളും
 • യാത്രയുമായി ബന്ധപ്പെട്ട ഏതെങ്കിലും ഇൻഷ്വറൻസ് .

Need Assistance?

Our team is 24/7 at your service to help you with your issues or answer any related questions

+91 974 413 6586


You May Also Like

ഗോവ
8000 /person
മണാലി
9500 /person
കാശ്മീർ
18000 /personSarkeet Holidays


Visit Us @

  GS2 Heavenly Plaza
  Suite NO.139
  Kakkanad, Cochin
Call Us @


  +91 974 413 6586